തിരുവനന്തപുരം: മുഖ്യമന്ത്രി കോടതിയിലെ മാധ്യമവിലക്കില്‍ ഇടപെടുന്നു. നാളെ അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസിനെ കാണും. പ്രശ്‌നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശം നല്‍കി. കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാഹചര്യമൊരുക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ യോഗത്തിലുണ്ടായ ധാരണയനുസരിച്ച് ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ ഭാഗത്തു നിന്നു വീണ്ടും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. കോടതിയിലെത്തിയ എട്ടു മാധ്യമപ്രവര്‍ത്തകരോട് പുറത്തു പോകണമെന്ന് പറയുകയായിരുന്നു. മൂന്ന് വനിതകളടക്കമുള്ള റിപ്പോര്‍ട്ടര്‍മാരോടാണ് അഭിഭാഷകര്‍ പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.
Post Your Comments