Kerala

ഹോട്ടലില്‍നിന്ന് വാങ്ങിയ ബിരിയാണി കഴിച്ച് കുപ്പിച്ചില്ല് കുരുങ്ങി!

കായംകുളം: ഭക്ഷണത്തില്‍ പല വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ഹോട്ടലുകള്‍ക്കാണ് പൂട്ട് വീണത്. എന്നിട്ടും അത്തരം അവസ്ഥ തന്നെ തുടരുന്നു. ഹോട്ടലില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ ഇത്തവണ ഉണ്ടായത് കുപ്പിച്ചില്ലാണ്. ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു.

കായംകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിനു സമീപമുള്ള റോയല്‍ ഹോട്ടലിലായിരുന്നു സംഭവം. പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്പിളി(35) എന്ന യുവതിയാണ് ബിരിയാണി കഴിച്ചത്. രാവിലെ പതിനൊന്ന് മണിക്കാണ് ബിരിയാണി കഴിക്കുന്നത്. ഒപ്പം ഭര്‍ത്താവുമുണ്ടായിരുന്നു. ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

ഉടന്‍ താലൂക്കാശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് തൊണ്ടയില്‍ കുപ്പിച്ചില്ല് കുടുങ്ങിയത് കണ്ടെത്തിയത്. സംഭവം പുറത്തായതോടെ നഗരസഭാ അധികൃതര്‍ എത്തി ഹോട്ടല്‍ പൂട്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button