ആരോഗ്യകാര്യത്തിൽ ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്‌ട്രോൾ.ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊളസ്ട്രോള്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്.അത് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്.കൊളസ്‌ട്രോൾ എന്ന് പറയുന്നതല്ലാതെ അതെന്താണെന്ന് ആർക്കും അറിയില്ല.ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോള്‍. ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോള്‍, രക്തത്തിലൂടെയാണ് ശരീരത്തില്‍ വിതരണം ചെയ്യപ്പെടുന്നത്.കൊഴുപ്പുതന്‍മാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്.
ശരീരത്തിന് ആവശ്യമുള്ള ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തില്‍നിന്ന് 20 ശതമാനം കൊളസ്ട്രോളാണ് നമുക്ക് ലഭ്യമാവുക. ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ അളവാണ് യഥാര്‍ഥത്തില്‍ കരളിലെ കൊളസ്ട്രോളിന്‍റ്റെ അളവിനെ നിയന്ത്രിക്കുന്നത്.ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കാലിലെ ധമനികളെ ബാധിക്കുന്ന പെരിഫറല്‍ വാസ്കുലാര്‍ ഡിസീസ്, രക്താതിമര്‍ദം, വൃക്കരോഗങ്ങള്‍, കരളില്‍ കൊഴുപ്പടിയുക, പിത്താശയക്കല്ലുകള്‍, ലൈംഗികശേഷിക്കുറവ്, സ്തനം, കുടല്‍ ഇവയിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയാണ് അമിത കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.
കൊളസ്‌ട്രോൾ കൂടുതലാണെന്ന് കാണുമ്പോൾ നമ്മൾ പല മരുന്നുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കും.എന്നാല്‍, ചെറിയ ചില കാര്യങ്ങളിലൂടെ നമുക്ക് തന്നെ ഇത് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്.കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ്.ഓറഞ്ച് ജ്യൂസും കൊളസ്ട്രോള്‍ നിയന്ത്രിക്കും.ഓറഞ്ച് ജ്യൂസ് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണെന്നും സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്ട്രോള്‍ നില 7 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും കാലിഫോർണിയയിൽ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മാതള നാരങ്ങ ജ്യൂസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും നല്ലതാണ്.ശരീരത്തിൽ രക്തം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.കൊഴുപ്പ് കുറയ്ക്കാന്‍ പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്.എന്നാൽ ഇക്കൂട്ടത്തില്‍ ബീറ്റ് റൂട്ട് ആണ് കേമന്‍ ആന്റിഓക്സിഡന്റ്സ് കൂടുതലുള്ള ഇവ കൊളസ്ട്രോള്‍ നിയന്ത്രിക്കും.
Post Your Comments