NewsInternational

പാക് ഭീകരന് രക്ഷകനായി വീണ്ടും ചൈന

ബെയ്ജിങ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‍ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിർത്ത് ചൈന.വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്.ചൈനയുടെ മുൻനടപടിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ചൈനയുടെ പുതിയ നീക്കം.ഇതേ തുടർന്ന് ഇനി ഈ വിഷയത്തിൽ ഇന്ത്യയുടെ അപേക്ഷ ആറുമാസത്തിനുശേഷമേ പരിഗണിക്കുകയുള്ളു.

പഠാൻകോട്ട് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന മസൂദ് അസ്ഹറിനെ യുഎൻ രാജ്യാന്തര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.ഭീകരസംഘടന എന്ന നിലയിലും ആഗോള ഭീകരസംഘടനയായ അൽ ഗൊയ്‌ദയുമായുള്ള ബന്ധത്തിന്റെ പേരിലും ജയ്ഷെ മുഹമ്മദിനെ രണ്ടായിരത്തി ഒന്നിൽ തന്നെ യുഎൻ രക്ഷാസമിതി ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയ്‌ഷെ മുഹമ്മദ് തലവനെയും യുഎൻ രാജ്യാന്തര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന എതിർക്കുകയായിരുന്നു.അസ്ഹറിനെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നിൽ ആവശ്യപ്പെട്ടപ്പോഴും ചൈന എതിർത്തിരുന്നു.അസ്ഹറിനെതിരെ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നതാണ് ചൈനയുടെ എതിർപ്പിനുള്ള കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button