ചെങ്ങന്നൂര്‍ : സഹോദരിമാര്‍ നടത്തിയിരുന്ന പെണ്‍വാണിഭസംഘം പിടിയിയില്‍. പന്തളം പറന്തല്‍ സ്വദേശി ബീന(30), വെണ്‍മണി സ്വദേശി ബിനു(35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. വീട്ടമ്മമാരും കോളജ് വിദ്യാര്‍ത്ഥിനികളുമാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ലോഡ്ജിനൊപ്പമുള്ള ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തിയിരുന്നത്. സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്ന തരത്തില്‍ ഇരുചക്ര വാഹനത്തിലാണ് യുവതികള്‍ ലോഡ്ജില്‍ എത്തിയിരുന്നത്. സ്ഥിരമായി ഹോട്ടലില്‍ എത്തുന്നതില്‍ സംശയം ഉണ്ടാകാതിരിക്കാന്‍ കുട്ടിയുമൊത്ത് എത്തുന്ന യുവതികള്‍ ലോഡ്ജു മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ ഹോട്ടലില്‍ കാത്തിരിക്കുന്ന മറ്റുള്ളവരെ ഏല്‍പിക്കും. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ഇതേ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതി. തുടര്‍ന്ന് ഇവരോടു ഹോട്ടലില്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷം അങ്ങോട്ടേക്ക് ആളുകളെ എത്തിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്.
ഒരു വാടകവീട്ടിലും ഇവര്‍ സ്ഥിരമായി താമസിച്ചിരുന്നില്ല. അടുത്തകാലം വരെ മുളക്കുഴ അരീക്കരയിലാണ് യുവതികളും കുട്ടിയും മാതാവും താമസിച്ചിരുന്നത്. ഇരുവരും വിവാഹിതകളാണെങ്കിലും ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടില്‍ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ വീടു മാറിയത്. ആശുപത്രി ജങ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യസംഘം പ്രവര്‍ത്തിക്കുന്നതായി മുമ്പു തന്നെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഇവര്‍ വാങ്ങിയിരുന്നത്.
Post Your Comments