ന്യൂഡല്‍ഹി: സംസ്‌കൃതത്തിലുള്ള ഹിന്ദുഭക്തിഗാനമൊരുക്കിയത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേര്‍ന്നെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കേരളത്തെ പുകഴ്ത്തി വീണ്ടും കട്ജു എത്തിയിരിക്കുകയാണ്. കേരളത്തിന്റെ മതസൗഹാര്‍ദം തെളിയിക്കുന്ന ഒരു വലിയ ഉദാഹരണമാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഗാനമെന്ന് കട്ജു പറയുന്നു. രാമനേയും സീതയെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ് ഗാനം.
ഗാനമെഴുതിയതും സംഗീതസംവിധാനം നിര്‍വഹിച്ചതും മുസ്ലീം മതവിശ്വാസികളായവരാണെന്ന് കട്ജു പറയുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക്, ബോളിവുഡില്‍ നിന്നുള്ള നൗഷാദാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനമാലപിച്ചതാകട്ടെ ക്രിസ്ത്യാനിയായ യേശുദാസും. ഇതില്‍ തന്നെയുണ്ട് കേരളത്തിന്റെ മതസൗഹാര്‍ദം.
ദേശീയ അവാര്‍ഡ് വരെ നേടിയ ഈ സംസ്‌കൃത കീര്‍ത്തനത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരല്ല പ്രധാനമായി പങ്കെടുത്തത്. കലയ്ക്ക് മതമില്ലെന്ന് കൂടിയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments