NewsInternational

ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കുവൈറ്റ് മന്ത്രാലയം

കുവൈറ്റ് : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ശമ്പളം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചെന്ന സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. എന്നാല്‍, മന്ത്രാലയത്തെ തെറ്റിധരിപ്പിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കരസ്ഥമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം പുനഃപരിശോധിക്കാനോ വെട്ടിക്കുറയ്ക്കാനോ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ റുബൈന്‍ വ്യക്തമാക്കി.
ഒരേ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ശമ്പളം എന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഉയര്‍ന്ന വേതനം കൈപ്പറ്റുന്നവരുമായി ഇപ്പോള്‍ കുറഞ്ഞ വേതനം കൈപ്പറ്റുന്ന ഒരേ തസ്തികയിലുള്ളവരുടെ ശമ്പളം പുന:ക്രമീകരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സര്‍ക്കാരിന്റെ പരിഷ്‌കരണ പദ്ധതിയില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടുന്നില്ല. അമിതമായ ചെലവുകളെ നിയന്ത്രിക്കുകയും പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button