KeralaNewsIndia

പാക്കിസ്ഥാന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തില്‍ പൊങ്കാല

തിരുവനന്തപുരം: നേരത്തെ ടെന്നീസ് താരം മരിയ ഷെറപ്പോവ സച്ചിനെ അറിയില്ലെന്ന് പറഞ്ഞു എന്ന വാര്‍ത്തയെ തുടര്‍ന്ന് താരത്തിന്റെ ഫേസ്ബുക്ക് വാളില്‍ മലയാളികള്‍ തെറിയഭിഷേകം നടത്തിയിരുന്നു. ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെ ചൊല്ലി ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജിലും സമാനമായ പൊങ്കാല നടന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതിര്‍ത്തി കടന്നുള്ള ഒരു സൈബര്‍ ആക്രമണമാണ്.

പാക്കിസ്താന്‍ സൈനിക വക്താവ് ജനറല്‍ അസീം ബജ്‌വയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ തെറിയഭിഷേകം നടത്തിയത്. പച്ചമലയാളത്തിലാണ് പൊങ്കാല. പോസ്റ്റുകള്‍ക്ക് കീഴില്‍ മലയാളത്തിലുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇവയില്‍ ഏറെയും തെറിവിളികളാണ്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ സംഭവം നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് ജനറല്‍ അസീം ബജ്‌വയുടെ പേജില്‍ തുടങ്ങിയത്. എന്തായാലും സംഭവം ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാണ്.

shortlink

Post Your Comments


Back to top button