ന്യൂഡല്‍ഹി : പാകിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മഹാരാഷ്ട്രയില്‍നിന്നുള്ള സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണു പാക് സൈന്യത്തിന്റെ പിടിയിലുള്ളത്. അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ചന്ദുവിനെ പാക് സൈന്യം തടവിലാക്കിയത്.
പാക് ഭീകര ക്യാപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ 22കാരനായ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം പിടികൂടിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 37 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണു ചന്ദു ബാബുലാല്‍ ചൗഹാന്‍. ജന്ധ്‌റൂട്ട് മേഖലയില്‍നിന്നാണു ചന്ദു ബാബുലാലിനെ പാക് സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Post Your Comments