NewsIndia

ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് കരസേന

ന്യൂഡൽഹി∙ പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന രീതിയിൽ പാക്ക് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കരസേന. ഇതു സംബന്ധിച്ചു പാക്ക് ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ മോർഫ് ചെയ്തതും വ്യാജവുമാണെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

നിയന്ത്രണരേഖ കടന്നു പാക്ക് ഭീകര ക്യാംപുകളിൽ ആക്രമണം നടത്തി ഒരു പോറൽപോലുമേൽക്കാതെയാണ് ഇന്ത്യൻ സൈന്യം തിരിച്ചെത്തിയിരിക്കുന്നത്. ഒരു സൈനികനു നേരിയ പരുക്കേറ്റതു മാത്രമാണു പറയത്തക്ക വസ്തുത. എന്നാൽ, ഇന്ത്യൻ ഭാഗത്തും വലിയ നാശമുണ്ടായെന്ന നിലയ്ക്കാണു പാക്ക് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു തെളിവുണ്ടോയെന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫ് ചോദിച്ചതായും ചില പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിയന്ത്രണരേഖ കടന്നു രണ്ടര കിലോമീറ്റർ മുന്നോട്ടെത്തി ഏഴോളം ഭീകര ക്യാംപുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. പ്രത്യേക പരിശീലനം നേടിയ 200 ജവാന്മാരാണു മിന്നലാക്രമണത്തിനു നിയോഗിക്കപ്പെട്ട സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാൻ വാദിക്കുന്നുണ്ട്. അതിർത്തിയിൽ നാലു മണിക്കൂർ നീണ്ട വെടിവയ്പ്പാണുണ്ടായതെന്നും ഇതിൽ രണ്ടു പാക്ക് സൈനികർ മരിക്കുകയും ഒമ്പതു പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നും പാക്കിസ്ഥാൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button