കാസർകോട്: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വായിലേക്ക് അടിക്കുന്ന രീതിയിലുള്ള ‘ലഹരി സ്പ്രേ’ സ്കൂൾ പരിസരങ്ങളിൽ വിൽക്കുന്നതായി റിപ്പോർട്ട്. മുന്തിരിയുടെയും സ്ട്രോബെറിയുടെയും രുചിഭേദങ്ങളിൽ രണ്ട് ബോട്ടിലുകളിലായാണ് വിൽപ്പന നടത്തുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രമായ ‘ബെന്ടെന്’ ബോട്ടിലിലും ‘സൂപ്പര്‍ സ്പ്രേ കാന്‍ഡി’ എന്നീ ബോട്ടിലുകളിലുമാണ് വിൽപ്പന.
കാഞ്ഞങ്ങാട്ട് ചില വിദ്യാര്‍ഥികള്‍ സ്കൂളിൽ ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ട അധ്യാപകർ പോലീസിനെയും എക്സൈസിനെയും വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്തു വന്നത്. കുട്ടികൾക്ക് ഇത് വിൽക്കുന്ന ആളുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ് .
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതിന്റെയെല്ലാം പ്രധാന ഏജന്റുമാര്‍.
Post Your Comments