KeralaNews

രാസവസ്തുക്കളില്‍ കുളിച്ച മീനുകള്‍ നിറഞ്ഞ മീന്‍ചന്തകള്‍; അധികൃതര്‍ അറിയാഭാവം നടിക്കുമ്പോള്‍ ഫോര്‍മാലിന്‍റെ വരെ ഉപയോഗം തകൃതി!

വർക്കല: മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പിടയ്ക്കുന്ന മീനുകളെല്ലാം തന്നെ ഇപ്പോൾ രാസവസ്തുക്കൾ കൊണ്ട് നിറഞ്ഞതാണ്. മാർക്കറ്റിൽ കിട്ടുന്ന മീനുകളിലെല്ലാം അമോണിയ, അമോണിയം ക്ലോറൈഡ്, ഫോർമലിൻ തുടങ്ങിയ രാസവസ്‌തുക്കൾ കലർത്തിയതാണ്. രാസവസ്തുക്കൾ ചേർക്കുന്നത് മീനുകൾ കൂടുതൽ കാലം കേടുകൂടാതിരിക്കാനാണ്. കൂടാതെ കാഴ്ച്ചയിൽ ഇത് ഫ്രഷ് ആയി തോന്നും. പക്ഷെ ഇത് നമ്മുടെ ശരീരത്തിന് ഒരുപാട് ദോഷമുണ്ടാക്കുണ്ട്.

രാസവസ്തുക്കൾ ഐസിന്റെ ഫ്രീസിങ് മിക്സ്ചറിനൊപ്പമാണ് ചേർക്കുന്നത്. ഇത് നിറച്ച പ്ലാസ്റ്റിക് ട്രോളുകളിലാണ് മൽസ്യം സൂക്ഷിക്കുന്നത്. ഗോവ, മംഗലാപുരം,നീണ്ടകര ഭാഗങ്ങളിൽ നിന്നാണ് പ്രധാനമായും മീൻ കൊണ്ടുവരുന്നത്. ഇവിടെ നിന്ന് മൊത്തവിതരണ കേന്ദ്രങ്ങളിൽ എത്തുംമുമ്പ് തന്നെ മീനുകളിൽ രാസവസ്തുക്കൾ കലർന്നിരിക്കും. അതുകൊണ്ട് തന്നെ ഈ വിവരം കച്ചവടക്കാരും അറിയുന്നില്ല.

അമോണിയ,അമോണിയം ക്ലോറൈഡ് രാസവസ്തുക്കൾ മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിലുള്ള മൽസ്യങ്ങളുടെ ദീർഘകാല ഉപയോഗം നാഡീവ്യൂഹത്തെ തകരാറിലാക്കും. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ദഹന പ്രക്രിയയുടെ താളം തെറ്റിക്കും. ആന്തരിക രക്ത സ്രാവം, വയറിളക്കം, ഛർദ്ദി തുടങ്ങിയവയുമുണ്ടാക്കും. അലർജി, ചർമ്മ രോഗങ്ങൾ തുടങ്ങിയവയ്ക്കും ഇത് വഴിവയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button