ജമ്മുകാശ്മീരിലെ ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്രരംഗത്ത് പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമായി നടത്തിക്കൊണ്ടിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തിയ ഒരു പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍ക്ക് മുന്‍പില്‍ അടിപതറി നില്‍ക്കുന്ന പാകിസ്ഥാന് പിടിവള്ളിയാകുന്ന പരാമര്‍ശമാണ് കെജ്രിവാള്‍ നടത്തിയിരിക്കുന്നത്.
Excellent article. On Uri, rather than Pak, India seems to be getting isolated internationally
— Arvind Kejriwal (@ArvindKejriwal) September 27, 2016
ഉറി അക്രമണത്തെപ്പറ്റി ട്രിബ്യൂണ്‍ഇന്ത്യ എന്ന മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കെജ്രിവാള്‍ “ഇതൊരു മികച്ച ലേഖനമാണെന്നും, ഇത് വായിച്ചപ്പോള്‍ തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഇന്ത്യയാണ് അന്തരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടു പോയതെന്നാണ്” എന്ന പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അടക്കമുള്ള വേദികളില്‍ ഇന്ത്യ നടത്തിയ നയതന്ത്രനീക്കങ്ങളിലൂടെ പാകിസ്ഥാന്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ പറയുന്നത്, “തങ്ങളല്ല ഇന്ത്യയാണ് ഒറ്റപ്പെട്ടു പോയത് എന്നാണ്”. പാകിസ്ഥാന്‍റെ ഈ അവകാശവാദത്തിന് ശക്തിപകരുന്നതായി കെജ്രിവാളിന്‍റെ പരാമര്‍ശം. കെജ്രിവാളിനെപ്പോലെയുള്ളവര്‍ ഉള്ളപ്പോള്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് ഒരു യുദ്ധത്തിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചവരുടെ നിരീക്ഷണം.
@ArvindKejriwal We don’t need Pakistan to fight first when we have gaddars and deshdrohis like Kejriwal here in India. First deal with them — Amit Bajpai (@BeingAmitBajpai) September 27, 2016
. @ArvindKejriwal You should be happy about this. You should use this to become PM & spread the famous “Ration card model” across India
— The Masakadzas (@Nesenag) September 27, 2016
By endorsing this article, @ArvindKejriwal has successfully achieved the Ranks of “Bharat tere tukde honge” Brigade.https://t.co/GIIufLV5kr — चार लोग (@WoCharLog) September 27, 2016
Post Your Comments