ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു. വെസ്റ്റ് ഡല്‍ഹിയിലെ നാന്‍ഗ്ലോയിയില്‍ മുകേഷ് കുമാര്‍ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്ത്രണ്ടാം ക്ലാസുകാരായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദി അധ്യാപകനായ മുകേഷ്, മതിയായ ഹാജര്‍ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച രണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് ഇവര്‍ അധ്യാപകനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകനെ ബാലാജി ആക്ഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അധ്യാപകന്‍ മരിച്ചത്.
അതേസയമം ആശുപത്രി അധികൃതര്‍ യഥാസമയത്ത് ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നും പണം അടയ്ക്കാതെ ചികിത്സിക്കില്ലെന്ന് വാശിപിടിച്ചെന്നും സഹ അധ്യാപകനായ ഗുലാബ് ശര്‍മ ആരോപിച്ചു. അധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Post Your Comments