ന്യൂയോര്‍ക്ക്: പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യമാണ് ലോകത്തെമ്പാടും ഉയര്‍ന്നുകേള്‍ക്കുന്നത്. ഒരുലക്ഷം പേര് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചു കഴിഞ്ഞു. വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുലക്ഷം പേരുടെ കൈയ്യൊപ്പാണ് പതിഞ്ഞത്. ഇതോടെ പെറ്റീഷനില്‍ പ്രതികരിക്കാനുള്ള ഔദ്യോഗിക ബാധ്യത ഒബാമ ഭരണകൂടത്തിന് വന്നു.
60 ദിവസത്തിനകം ഇതിനുള്ള മറുപടി ഒബാമ ജനങ്ങള്‍ക്ക് നല്‍കണം. അമേരിക്കയിലെ ഇന്ത്യന്‍ വംശജരാണ് കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് വെബ്സൈറ്റില്‍ പരാതി സമര്‍പ്പിച്ചത്. ഇതിനകം 110,000 പേരാണ് പരാതിയില്‍ ഒപ്പുവച്ചത്. യു.എസും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങളിലെ പൗരന്മാര് പാക് സ്പോണ്‍സേര്‍ഡ് ഭീകരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് പെറ്റീഷനില്‍ പറയുന്നു.
Post Your Comments