തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ശ്രദ്ധക്ഷണിക്കലും സബ്‌മിഷനും സ്പീക്കർ റദ്ദാക്കി. മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്ന് പ്രതിപക്ഷം രണ്ടു തവണ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്.
മറുപടി പറയുന്നത് കേൾക്കാൻ അണികളെ ശീലിപ്പിക്കൂ, ബാനറുകൾ ഉയർത്തി കാണിക്കുന്നത് ക്യാമറകൾക്ക് വേണ്ടിയാണെന്നും മഷി ഷർട്ടിൽ പുരട്ടി അക്രമിച്ചുവെന്നു പറയുന്നത് നാണം കെട്ട അവസ്ഥയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇത്തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. തെരുവിൽ സംസാരിച്ചതുപോലെയാണ് സഭയിൽ മുഖ്യമന്ത്രി സംസാരിച്ചതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Post Your Comments