
അദ്ധ്യാപകന് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നെന്നാരോപിച്ച് അമ്മമാരുടെ പ്രതിഷേധം. മലപ്പുറം വാഴയൂര്‍ എ.യു.പി സ്കൂളാണ് പ്രതിഷേധത്തിന് വേദിയായത്. സ്കൂളിലെ അറബിക് അദ്ധ്യാപകനെതിരെയായിരുന്നു അമ്മമാരുടെ പ്രതിഷേധം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത അദ്ധ്യാപകനെതിരെയാണ് അമ്മമാര്‍ പ്രതിഷേധിച്ചത്. കുറ്റവിമുക്തനായ ശേഷവും ഇയാള്‍ക്കെതിരെ കുട്ടികള്‍ നിരന്തരമായി പരാതിപ്പെടുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഇയാളെ ഇനി സ്കൂളില്‍ കയറ്റില്ലെന്ന നിലപാടിലാണ് അമ്മമാര്‍.
Post Your Comments