തിരുവനന്തപുരം: ഐഎഎസുകാർക്കെതിരെ അന്വേഷണം വേണ്ടെങ്കിൽ ഐപിഎസുകാർക്കെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.ടൈറ്റാനിയം, കെഎംഎംഎൽ, മലബാർ സിമന്റ്, കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ നിരവധി അന്വേഷണങ്ങൾ വിജിലൻസ് ഇപ്പോൾ നടത്തുന്നുണ്ട്.മലബാർ സിമന്റ്, കെഎംഎംഎൽ എന്നിവയിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് വ്യവസായ സെക്രട്ടറിയായിരുന്ന പി.എച്ച്.കുര്യനിലേക്കും, കെഎംഎംഎൽ എംഡിയായിരുന്ന ടോം ജോസിലേക്കും അന്വേഷണം അടുത്തപ്പോൾ എതിർപ്പുമായി ഐഎഎസുകാർ കൂട്ടത്തോടെ എത്തിയെന്നാണ് വിജിലൻസ് ഡയറക്ടർ പറയുന്നത്.
നേരത്തെ, സെക്രട്ടറിതല അനൗദ്യോഗിക ചർച്ചയിൽ കേസിൽ കുടുക്കാനായി വിജിലൻസ് ഡയറക്ടർ ശ്രമിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു.ഇതിലുള്ള ഐഎഎസ് ഓഫിസർമാരുടെ അഭിപ്രായം സർക്കാരിനെ അറിയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് അന്വേഷണത്തിൽ വേർതിരിവു പാടില്ലെന്നും ഐഎഎസുകാർക്കെതിരെ അന്വേഷണം വേണ്ടെങ്കിൽ ഐപിഎസുകാർക്കെതിരെയും അന്വേഷണം വേണ്ടെന്ന നിലപാട് ജേക്കബ് തോമസ് എടുത്തത്.ഈ സാഹചര്യത്തിൽ ഐഎഎസ്.-ഐപിഎസ് ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്.
Post Your Comments