ഗുജറാത്തിലെ വഡോദരയിലുള്ള മുസ്ലീം കച്ചവടക്കാര്‍ പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ട് രംഗത്തെത്തി. ഹീന, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിങ്ങനെ പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് മുസ്ലീം കച്ചവടക്കാര്‍ ബഹിഷ്കരിക്കുന്നത്.
പാകിസ്ഥാനി ഉത്പന്നങ്ങള്‍ എല്ലാവരും ബഹിഷ്കരിക്കണം എന്ന ആവശ്യവുമായി വഡോദര മുസ്ലീം അസോസിയേഷനിലുള്ള മുസ്ലീം കച്ചവടക്കാര്‍ പ്രകടനവും നടത്തി. മറ്റു ട്രേഡ് യൂണിയനുകളോടും തങ്ങളുടെ ഒപ്പം അണിചേരാന്‍ അവര്‍ ആവശ്യപ്പെട്ടു.
വഡോദരയിലുള്ള 150-ഓളം വന്‍കിട-ചെറുകിട മുസ്ലീം കച്ചവടക്കാരാണ് പാകിസ്ഥാനി ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചു കൊണ്ടുള്ള പ്രചരണം ആരംഭിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ നിന്നും വരുന്ന എല്ലാ ഉത്പന്നങ്ങളും നിരോധിക്കാന്‍ വഡോദര മുസ്ലീം അസോസിയേഷന്‍ അംഗമായ ഇംതിയാസ് അത്തര്‍വാല ഇന്ത്യന്‍ ഗവണ്മെന്‍റിനോട് ആവശ്യപ്പെട്ടു.
Post Your Comments