![virat](/wp-content/uploads/2016/09/virat.jpg)
കൊച്ചി : ഐഎന്‍എസ് വിരാട് വിട പറയുന്നു. ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് നാവികസേനയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് വിട പറയുന്നത്. 1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നേവിയില്‍ എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് വിരാട് കമ്മിഷന് ചെയ്യപ്പെട്ടത്. 1984 വരെ റോയല്‍ നേവിയുടെ ഭാഗമായിരുന്ന കപ്പലിനെ 1987 ലാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
150 ഓഫിസര്‍മാരും 1500 നാവികരുമാണ് വിരാടില്‍ ഉള്ളത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ കപ്പല്‍ 2014 -15 വര്‍ഷത്തെ മികച്ച യുദ്ധക്കപ്പലിനുള്ള പുരസ്കാരവും നേടിയിരുന്നു. ജലമേവ് യസ്യ, ബലമേവ് തസ്യ എന്നതാണ് വിരാടിന്റെ ആപ്തവാക്യം. 1999 2001 കാലത്ത് വിപുലമായ അറ്റകുറ്റപ്പണി നടത്തിയ കപ്പലിന് 30 സീഹാരിയര്‍ വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ലോകത്ത് ഇപ്പോഴുള്ള ഏറ്റവും പഴയ വിമാനവാഹിനിക്കപ്പലാണിത്. അവസാനമായി കൊച്ചിയിലെത്തിയ കപ്പലിന്റെ എന്‍ജിനും പ്രപ്പല്ലറും അഴിച്ചുമാറ്റി. ഇനി കെട്ടിവലിച്ചായിരിക്കും കൊച്ചിയില്‍ നിന്നു വിരാടിനെ മുംബൈയില്‍ എത്തിക്കുക.
Post Your Comments