തിരുവനന്തപുരം:വ്യാജ റിക്രൂട്ട്മെന്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഉഷ ടൈറ്റസ്. കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗ്ലൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി പരാതികള്‍ ശ്രദ്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
കുവൈറ്റിലെ കമ്പനിയിലേയ്ക്ക് 50 നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ഡിമാന്റ് കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ ഇ-മൈഗ്രേറ്റ് സിസ്റ്റം വഴി നോര്‍ക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേനെ അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. ഇന്റര്‍വ്യൂവിനു മുന്‍പുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതേയുള്ളു. ഇപ്രകാരം നിയമനം ലഭിക്കുന്നതിന് സ്വകാര്യ ഏജന്‍സികളുടെ സഹായം ആവശ്യമില്ല.
നിയമപരമല്ലാതെ നിയമനം നേടുന്നവരുടെ അവസരം നോര്‍ക്ക റൂട്ട്സ് റദ്ദാക്കും. അനധികൃത റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസറേയോ സംസ്ഥാന പൊലീസ് വിജിലന്‍സ് വിഭാഗത്തെയോ അറിയിക്കണം.
Post Your Comments