ലാഹോര്‍:പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളോ, ബയോമെട്രിക് യന്ത്രങ്ങളോ വാങ്ങുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് അസര്‍ സിദ്ദിഖിയെന്ന അഭിഭാഷകനാണ്.
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബയോമെട്രിക് സംവിധാനം ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ അസര്‍ സിദ്ദിഖി ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.
നിലവില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ദ്ര കമ്ര, റിലയന്‍സ്, മോര്‍ഫോ എന്നിവയാണ് ഇന്ത്യന്‍ കമ്പനികളെന്നും ഇവയില്‍ ഒന്നിനെയാണ് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുക എന്നും അസര്‍ സിദ്ദിഖി വ്യക്തമാക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ നിന്നും ഇത്തരം യന്ത്രങ്ങള്‍ വാങ്ങുന്നത് സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷ സ്വീകരിക്കുന്നതില്‍ നിന്നും പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കോടതി ഹര്‍ജിയിന്‍മേല്‍ അടുത്ത ആഴ്ച വാദം കേള്‍ക്കുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ഒരിന്ത്യന്‍ കമ്പനി പോലും പദ്ധതിയുടെ ഭാഗമായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments