
ജയ്‌പൂർ: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ 2000 പേരെ വിന്യസിച്ചിട്ടുണ്ടെന്ന് പാക് തീവ്രവാദിയുടെ ഭീഷണി. ജയ്പൂരിലെ ബാര്‍മെര്‍ മുന്‍ കൗണ്‍സില്‍ അംഗമായ ഗണപത് സിംഗ് എന്നയാൾക്കാണ് പാകിസ്ഥാനിൽ നിന്ന് സന്ദേശം എത്തിയിരിക്കുന്നത് . +92 331 2799996 എന്ന പാകിസ്ഥാനി നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയതെന്ന് എസ്.പിക്ക് നൽകിയ നിവേദനത്തില്‍ വ്യക്തമാക്കുന്നു.
തന്റെ മൊബൈല്‍ ഫോണിലേക്ക് ഈ നമ്പറിൽ നിന്നും ആദ്യം മിസ്ഡ് കാൾ വന്നെന്നും പിന്നീട് ഇതേ നമ്പറിൽ നിന്ന് ക്വദ്രി ജമാത്ത് മേധാവി താജ് ഹുസൈന്‍ ഷാ ഗീലാനി എന്ന് പരിചയെപ്പെടുത്തി ഒരാൾ വിളിച്ചതായും തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഗണപത് സിംഗ് പറയുന്നു. എന്നാല്‍ ആളുമാറിയാണ് വിളിച്ചതെന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്‌തെങ്കിലും വീണ്ടും വിളിച്ച് ‘എനിക്ക് നിങ്ങളോട് തന്നെയാണ് സംസാരിക്കേണ്ടത്’ എന്ന് പറഞ്ഞു. കൂടാതെ പാകിസ്ഥാനും ജമാത്തിനും എതിരെ സംസാരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്ഭീ ഷണിപ്പെടുത്തിയതായും ഗണപത് പറയുന്നു.
Post Your Comments