Kerala

യുവതിയുടെ കൃത്രിമ ചിത്രം പ്രചരിപ്പിച്ച ഇതരസംസ്‌ഥാന തൊഴിലാളി പിടിയില്‍

തിരൂര്‍● യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഇതരസംസ്‌ഥാന തൊഴിലാളി അറസ്റ്റില്‍. 35 കാരനായ ആസാം ലക്ഷ്മിപൂർ സ്വദേശി റജിബ് ടിയോറിയാണ് പിടിയിലായത്. വെട്ടം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കോഴിക്കോട് നിന്നും പിടികൂടിയത്.

റജിബ് നേരത്തെ തിരൂരില്‍ ഐസ്ക്രീം കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇതിന് സമീപത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിവാഹിതയായ പരാതിക്കാരിയുടെ മൊബൈൽ കൈക്കലാക്കിയ പ്രതി ഇതില്‍ നിന്ന് യുവതിയുടെ ഫോട്ടോ തന്റെ ഫോണിലേക്ക് പകര്‍ത്തിയിരുന്നു. പിന്നീട് പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെ യുവതിയുടെ ഫോട്ടോകള്‍ക്കൊപ്പം സ്വന്തം ഫോട്ടോ ചേർത്ത് വെച്ച് ഇയാൾ മോർഫ് ചെയ്യുകയും യുവതിയുടെ ഭർതൃ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയച്ചുനല്‍കുകയുമായിരുന്നു.

യുവതി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിരൂരില്‍ നിന്ന് മുങ്ങിയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു.

shortlink

Post Your Comments


Back to top button