Kerala

സിന്ധുവിനേയും സാക്ഷിയേയും ആദരിക്കുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി

തിരുവനന്തപുരം● ഒളിംപിക്സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല . ചടങ്ങ് സംഘടിപ്പിച്ച കമ്പനിയ്ക്കെതിരെ ഭൂമി തട്ടിപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് പുറമേ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും തന്നെ പങ്കെടുത്തില്ല.

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, സി.പി.എം പ്രതിനിധിയായി മുന്‍ സ്പീക്കറും കെ.ടി.ഡി.സി ചെയമാനുമായ എം.വിജയകുമാർ എന്നിവര്‍ പങ്കെടുത്തു. സാക്ഷി മാലിക്, പി.വി.സിന്ധു എന്നിവർക്ക് പുറമേ ഇവരുടെ പരിശീലകരെയും മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.

shortlink

Post Your Comments


Back to top button