KeralaNews

പാലക്കാട് വന്‍ കഞ്ചാവ് വേട്ട!

പാലക്കാട്: ഷൊർണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി എത്തിയ കോഴിക്കോട് സ്വദേശിയെ ഷെഫീക്കിനെയാണ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പാലക്കാട് ഡിവിഷണൽ ക്രൈം സ്‌ക്വാഡും  ചേർന്ന് പിടികൂടുകയായിരുന്നു.സംശയാസ്പദമായസാഹചര്യത്തില്‍ കണ്ട ഷെഫിക്കിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് നടത്തുന്ന കഞ്ചാവ് കച്ചവടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തന്റെ പക്കലുള്ളതെന്ന് ഷെഫീഖ് ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇതാദ്യമായാണ് കഞ്ചാവ് കടത്തിയതിന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്യുന്നത്.കഞ്ചാവ് കടത്തുന്നതിനെപ്പറ്റി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പാലക്കാട് ഡിവിഷണല്‍ ക്രൈം സ്‌ക്വാഡും ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button