സൗദി: 40 ലക്ഷം അഭയാര്‍ത്ഥികളെ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധവും സംഘര്‍ഷവും നിലനില്‍ക്കുന്ന സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് സൗദിയിലെ അഭയാര്‍ത്ഥികള്‍. അറബ് രാഷ്ട്രങ്ങളായ സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്രയും അഭയാര്‍ത്ഥികളെ സ്വീകരിച്ച ഏക രാജ്യം സൗദി അറേബ്യ മാത്രമാണ്.
അഭയാര്‍ത്ഥികളെ തുര്‍ക്കി, ലബനന്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. യമനില്‍ നിന്നുളളവര്‍ക്ക് അഭയം നല്‍കുന്നതോടൊപ്പം ലക്ഷക്കണക്കിന് റിയാലാണ് യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മരുന്നിനും ചെലവഴിക്കുന്നത്. അഭയാര്‍ത്ഥികളായി സൗദിയിലെത്തിയവര്‍ക്ക് ജോലി കണ്ടെത്താനുളള അവസരം നല്‍കിയിട്ടുണ്ട്.സൗദി അറേബ്യ മതപരവും മാനുഷികവുമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ പൗരന്മാരക്ക് വിസ അനുവദിക്കുന്നതിനുള്ള നയം ലളിതമാക്കി. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്. 700 ദശലക്ഷം റിയാല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും സൗദി അറേബ്യ വ്യക്തമാക്കി.
Post Your Comments