KeralaNews

90കാരിയെ വീട്ടില്‍കയറി ബലാത്സംഗം ചെയ്തു : പീഡനത്തിനിരയായത് കാന്‍സര്‍ ബാധിത കൂടിയായ വയോധിക

കൊല്ലം: കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 90 വയസ്സുകാരിയെ അജ്ഞാതന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഭര്‍ത്താവും മക്കളും ഇല്ലാത്ത ക്യാന്‍സര്‍ രോഗികൂടിയായ വൃദ്ധ പീഡന വിവരം അടുത്ത ബന്ധുക്കളെ അറിയിച്ചെങ്കിലും വയോധികയ്ക്ക് ചികിത്സ നല്‍കിയില്ല.

അഞ്ചു ദിവസം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ തൊണ്ണൂറുവയസുകാരി പീഡനത്തിന് ഇരയായത്. രാത്രി രണ്ട് മണിയോടെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തെത്തിയ ആളാണ് പീഡിപ്പിച്ചത്. ഒച്ചവച്ച് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. മക്കള്‍ ഇല്ല. വീടിനടുത്ത് ഉള്ള ആള്‍ തന്നെയാണ് പീഡിപ്പിച്ചതെന്നും അമ്മ പറയുന്നുണ്ട്. പിന്‍ ഭാഗത്തെ വാതില്‍ പുറത്ത് നിന്നും തുറക്കണമെങ്കില്‍ ഇത് അറിയാവുന്ന ആളാകണം. പീഡിപ്പിക്കപ്പെട്ട വിവരം അടുത്തുള്ള ബന്ധുക്കളെ അറിയിച്ചെങ്കിലും സംഭവം മൂടിവയ്ക്കാനായിരുന്നു അവരുടെ ശ്രമം.

shortlink

Post Your Comments


Back to top button