NewsInternational

നയതന്ത്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ആദ്യവിജയം

ജനീവ:കശ്മീര്‍ പ്രശനം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാൻ തയ്യാറായി യുഎന്‍ പൊതുസഭ സമ്മേളനത്തിനെത്തിയ പാകിസ്താന് തിരിച്ചടി.യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിക്കുകയും ,യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലെ തന്റെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യാ-പാക് സംഘര്‍ഷം പരാമര്‍ശിക്കാതെ സിറിയ, ഇറാഖ് വിഷയങ്ങള്‍ പരാമര്‍ശിക്കുകയുമുണ്ടായി.ഇത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കൂടുതൽ ശക്തി പകരുന്നതാണ്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്.കൂടാതെ കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിയിൽ ഭീകരതെയെ ചെറുക്കാന്‍ ഇന്ത്യ മുന്‍കയ്യെടുത്ത് തയ്യാറാക്കിയ കൂട്ടായ്മയ്ക്ക് ( Comprehensive Convention on International Terrorism -CCIT ) യുഎന്‍ അംഗീകാരം ലഭിച്ചതും രാജ്യത്തിന്‌ നേട്ടമായിരിക്കുകയാണ്.ഇതിനെതിരെ പാകിസ്താന്‍ രംഗത്ത് വന്നെങ്കിലും ഇന്ത്യയുടെ നീക്കത്തെ വന്‍കിട രാഷ്ട്രങ്ങള്‍ പിന്തുണച്ചിരുന്നു.

shortlink

Post Your Comments


Back to top button