NewsIndia

കാറപകടത്തില്‍ മരിച്ച യുവാവിന്‍റെ മൃതദേഹവുമായി കാര്‍ വീണ്ടും മുന്നോട്ട്

മെഹ്ബൂബ്‌നഗര്‍: കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി അതേ കാര്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചു. തിങ്കളാഴ്ച രാത്രി തെലങ്കാനയിലെ മഹ്ബൂബ്‌നഗറിലാണ് സംഭവം. മെഹ്ബൂബ്‌നഗറിലെ തൊഴിലാളിയായ ശ്രീനിവാസലു (38) ആണ് മരിച്ചത്. രാത്രി 10 മണിയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ശ്രീനിവാസലുവിനെ കുര്‍നൂല്‍ ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന ഷെവര്‍ലെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച ശ്രീനിവാസലു കാറിന്റെ മുകളില്‍ത്തന്നെ വീഴുകയായിരുന്നു.

കാർ ഇടിച്ചതിനു ശേഷം കാറിന്റെ മുകളിൽ മൃതദേഹമുണ്ടെന്ന് അറിയാതെ അമിതവേഗതയിൽ ഓടിച്ചു പോകുകയായിരുന്നു. കാറിനു പിന്നാലെ വന്ന ബൈക്ക് യാത്രികരാണ് സംഭവം കണ്ടതും തുടർന്ന് പോലീസിനെ അറിയിച്ചതും. തുടര്‍ന്ന് കാര്‍ പ്രദേശവാസികള്‍ തടഞ്ഞുനിര്‍ത്തി. പക്ഷെ ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഹൈദരാബാദിലെ വ്യവസായിയായ കിസ്തപതി ചന്ദ്രകലയുടേതാണ് അപകടമുണ്ടാക്കിയ കാര്‍ എന്ന് പോലീസ് വ്യക്തമാക്കി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button