ന്യൂഡൽഹി:ഉറിയിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ.സൈനിക താവളങ്ങളിലും മറ്റും സുരക്ഷ ശക്തമാക്കുമെന്നും ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നിലപാട് ഐക്യരാഷ്ട്രസഭയിൽ തുറന്നു കാട്ടുമെന്നും 26ന് ചേരുന്ന ജനറൽ അസംബ്ലിയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയം ഉന്നയിക്കുമെന്നും ഭാംറെ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകുമെന്നും സുരേഷ് ഭാംറെ പറയുകയുണ്ടായി.കശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാനു തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായിരുന്നു.രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ച പ്രധാനമന്ത്രി, അടിയന്തര സാഹചര്യം നേരിടുന്നതിനു സർക്കാരിനു മുന്നിലുള്ള മാർഗങ്ങൾ വിശദീകരിച്ചിരുന്നു.നിലവിലെ സാഹചര്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചിട്ടുണ്ട്.
Post Your Comments