NewsInternational

പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖരയുടെ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. കുലശേഖര സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് കുലശേഖരയെ പൊലീസ് കസ്റ്റടിയില്‍ എടുത്തു. അന്വേഷണ നടപടി ക്രമങ്ങൾക്ക് ശേഷം നുവാനെ ജാമ്യത്തില്‍ വിട്ടയച്ചു.

കുലശേഖര ശ്രീലങ്കക്ക് വേണ്ടി 173 ഏകദിനങ്ങളിലും 21 ടെസ്റ്റുകളിലും 50 ട്വന്റി-ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്.ഏകദിനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണിലാണ് കുലശേഖര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button