Kerala

കോകിലയുടെ മരണം: രണ്ടുപേര്‍ കൂടി പിടിയില്‍

കൊല്ലം● കൊല്ലത്തെ ബി.ജെ.പി കൗണ്‍സിലര്‍ കോകില എസ്. കുമാറും പിതാവ് സുനില്‍കുമാറും കാറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജിറ്റു എന്ന സച്ചിന്‍, രാജേഷ് എന്നിവരെയാണ് കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അപകടത്തിനിടയാക്കിയ കാര്‍ സച്ചിന്റെ വീട്ടിലാണ്‌ ഒളിപ്പിച്ചിരുന്നത്. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഉത്രാടനാളില്‍ രാത്രി 10 മണിയോടെയാണ് ശക്തികുളങ്ങര ആല്‍ത്തറമൂടിനു സമീപം കോകിലയും പിതാവും സഞ്ചരിക്കുകയായിരുന്ന ഇരുചക്രവാഹനം അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കോകില സംഭവസ്ഥലത്തും പിതാവ് സുനില്‍ കുമാര്‍ പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന അഖില്‍ എന്ന 21 കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button