ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ രാജ്യം മുഴുവന്‍ അമര്‍ഷം പുകയുകയാണ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഇതിനിടെ ഒരു സൈനികന്‍ നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലകുന്നു. മുന്‍പെങ്ങോ ചിത്രീകരിച്ച വീഡിയോയാണ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സൈനിക യൂണിഫോമിൽ പട്ടാള വാഹനത്തിലിരുന്ന് തന്റെ സഹപ്രവർത്തരോടൊപ്പം പ്രശസ്‌തമായ ഈ ദേശഭക്തി ഗാനം പാടുകയാണ് സൈനികന്‍. വി.എച്.പി നേതാവ് സാധ്വി ബാലിക സരസ്വതി എഴുതിയ ‘കാശ്‌മീർ തോ ഹോഗാ, ലേകിൻ പാകിസ്ഥാൻ നഹീ ഹോഗ’ എന്ന കവിതയാണ് ഈ സൈനികൻ പാടുന്നത്. സൈനികനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്ന്, എവിടെ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്നും വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാല്‍ ചില വെബ്‌സൈറ്റുകള്‍ വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments