ബാഗ്‌ദാദ് :ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂത്ത മകള്‍ റഗദ് സദ്ദാം ഹുസൈന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നു.2018ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് റഗദ് ഒരുങ്ങുന്നത്.ഇതിന്റെ ഭാഗമായി റഗദ് ഒരു പുതിയ ഗോത്രസഖ്യത്തിന് രൂപംനല്‍കാൻ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ പൊതുമാപ്പ് പ്രകാരമാണ് ജോര്‍ദാനില്‍ കഴിയുന്ന 48കാരിയായ റഗദ് ഇറാഖില്‍ തിരിച്ചെത്തുന്നത്..റഗദിനെയും സദ്ദാം ഭരണകൂടത്തിലെ മറ്റു പ്രമുഖരെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മേയില്‍ നല്‍കിയ അപേക്ഷ ജോര്‍ദാന്‍ രാജകുടുംബം തള്ളിയിരുന്നു.2010 ഏപ്രിലില്‍ ഇന്റര്‍പോള്‍ റഗദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.2003ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് രണ്ട് സഹോദരിമാരോടും മാതാവിനോടുമൊപ്പം രാജ്യംവിട്ട റഗദ് അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ അതിഥികളായാണ് ജോര്‍ദാനില്‍ കഴിയുന്നത്.
Post Your Comments