
മലപ്പുറം: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പൂജ നടത്തുന്ന പൂജാരി അറസ്റ്റില്‍. ചികിത്സയുടെ ഭാഗമായി പൂജാരി പീഡനവും പണവും സ്വര്‍ണ്ണവും തട്ടുകയാണെന്ന് പോലീസ് പറയുന്നു. വന്ധ്യതാ ചികിത്സയയുടെ പേരില്‍ നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചുവെന്നാണ് പരാതി.
പൊന്നാനി ബിയ്യം ചെറുവായ്ക്കര സ്വദേശി തട്ടപറമ്പില്‍ ഷാജി(32)യെയാണ് എസ്.ഐ സുനിലാണ് അറസ്റ്റ് ചെയ്തത്. പുത്തന്‍പള്ളി സ്വദേശിയായ യുവതിയും ഭര്‍ത്താവും നല്‍കിയ പരാതിയിലാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ധരിപ്പിച്ച് ചികിത്സിക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പറയുന്ന കാര്യങ്ങളും പൂജകളും കൃത്യമായി ചെയ്താല്‍ കുട്ടികളുണ്ടാകുമെന്നാണ് ദമ്പതികളോട് പൂജാരി പറഞ്ഞത്. ഒരു പവന്‍ സ്വര്‍ണവും പതിനായിരം രൂപയും ഇതിനായി ഇയാള്‍ വാങ്ങി. മുറിയിലേക്ക് പോയ സ്ത്രീ ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഷാജിയെ കോടത്തൂരിലെ താമസ സ്ഥലത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments