NewsInternational

ഗുരുതര രോഗം ബാധിച്ച കുട്ടികള്‍ക്ക് ദയാവധത്തിന് അനുമതി

ബ്രസല്‍സ്: ജനിച്ചപ്പോള്‍ മുതല്‍ കിടക്കയില്‍ നിന്ന് ഏണീക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള കുട്ടികള്‍ക്ക് ദയാവധം നിയമമാക്കി ബെല്‍ജിയം. ഇത് സംബന്ധിച്ച നിയമം പാസാക്കിയ ശേഷം ബെല്‍ജിയത്തില്‍ ആദ്യമായി ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കി. കുട്ടികള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബെല്‍ജിയം.

കുട്ടികളെയും ദയാവധത്തിന് വിധേയമാക്കാന്‍ 2014ല്‍ നിയമഭേദഗതി കൊണ്ടു വന്ന ശേഷം ആദ്യമായാണ് ഒരു കുട്ടിയെ വധിക്കുന്നത്. 17 വയസുകാരനെയാണ് ഇങ്ങനെ മരുന്നു കുത്തിവച്ച് ദയാവധത്തിന് വിധേയമാക്കിയത്. 17 വര്‍ഷമായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാതെ ശരീരം അനങ്ങുമ്പോള്‍ കഠിനമായ വേദനയെ അഭിമൂഖികരിക്കുന്ന അപൂര്‍വ്വ രോഗമുള്ള 17 വയസുകാരനെയാണ് ദയാവധത്തിന് വിയേധമാക്കിയത്. ഗുരുതരമായ അസുഖം മൂലം ജീവിതം മുന്നോട്ടു കൊണ്ടാപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് 17കാരനെ ദയാവധത്തിന് വിധേയമാക്കിയത്.

എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഡോക്ടര്‍മാരുടെ സഹായത്തോടെ ദയാവധത്തിന് വിധേയമാക്കാന്‍ 2014ലാണ് ബെല്‍ജിയം നിയമഭേദഗതി കൊണ്ടുവന്നത്. 2002ലാണ് ബെല്‍ജിയത്തില്‍ മുതിര്‍ന്നവരുടെ ദയാവധം നിയമവിധേയമാക്കിയത്. പുതിയ നിയമ ഭേദഗതിയോടെ കുട്ടികളിലും ദയാവധം അനുവദിച്ചു. ഇങ്ങനെ അനുമതി നല്‍കിയ ശേഷം ആദ്യമായിട്ടാണ് ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കിയത്.
സമീപ രാജ്യമായ നെതര്‍ലന്‍ഡില്‍ കുട്ടികളില്‍ ദയാവധം അനുവദനീയമാണെങ്കിലും കുറഞ്ഞത് പന്ത്രണ്ട് വയസ് പൂര്‍ത്തിയായിരിക്കണം. ബെല്‍ജിയത്തിലെ ദേശീയ ദയാവധ നിയന്ത്രണ കമ്മറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം 2003നും 2013നും ഇടയ്ക്ക് ഇവിടുത്തെ യൂത്തനേഷ്യ ക്ലിനിക്കുകളില്‍ 8762 പേര്‍ ദയാവധത്തിന് വിധേയരായിട്ടുണ്ട്.

shortlink

Post Your Comments


Back to top button