
പനാജി● പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയോ തനിക്കെതിരേയോ ഇനിയും ശബ്ദമുയര്‍ത്തിയാല്‍ നാവ് അരിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
ഡല്‍ഹിയില്‍ അയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയാണ് സംസാരിക്കുന്നത്. ഇവിടെ,ഗോവയില്‍ അയാള്‍ തനിക്കെതിരെയാണ് സംസാരിക്കുന്നത്. അയാളുടെ നാവ് ഇത്രയും വളര്‍ന്നു കഴിഞ്ഞിരിക്കുന്നതിനാല്‍ ഇപ്പോള്‍ അത് മുറിച്ചുകളയാന്‍ സമയമായിരിക്കുന്നു- പരീക്കര്‍ പറഞ്ഞു. ഗോവ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് പരീക്കറിന്റെ പരാമര്‍ശം.
രോഗശയ്യയില്‍ ചികിത്സയില്‍ കഴിയുന്ന കെജ്‌രിവാളിനോട് സഹതാപമുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മൂലം ഡൽഹിയിലെ ജനങ്ങൾ കഷ്‌ടപ്പെടുമ്പോൾ ആം ആദ്മി പാർട്ടി നേതാക്കൾ ഡൽഹിയെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പരീക്കർ ആരോപിച്ചു. ഡല്‍ഹിയില്‍ ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും ബാധിച്ച് 40 ഓളം പേര്‍ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി ഗോവയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പരീക്കറെ ചൊടിപ്പിച്ചത്.
Post Your Comments