ന്യൂഡൽഹി ∙ പ്രായമായവർക്കും രോഗികൾക്കും അംഗപരിമിതർക്കും റെയിൽവേയുടെ പുതിയ പദ്ധതി യാത്രിമിത്ര.റെയിൽവേ സ്റ്റേഷനുകളിൽ ചക്രക്കസേരയും ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന വാഹനങ്ങളും പോർട്ടർമാരുടെ സേവനവും ലഭ്യമാക്കുന്ന പദ്ധതിയാണിത്.ഐആർസിടിസിക്കാണു യാത്രി മിത്ര നടപ്പാക്കുന്നതിനുള്ള ചുമതല.
ഓൺലൈനിൽ ടിക്കറ്റെടുക്കുമ്പോൾ അധികസേവനങ്ങൾ ആവശ്യപ്പെടാം. അതല്ലെങ്കിൽ റെയിൽവേയുടെ സാങ്കേതിക വിഭാഗമായ ‘ക്രിസ്’ രൂപം നൽകുന്ന ആപ്ലിക്കേഷൻ വഴിയും 139ൽ സന്ദേശം നൽകിയും പ്രത്യേക നമ്പറിൽ വിളിച്ചും സേവനങ്ങൾ ഉറപ്പുവരുത്താൻ കഴിയുന്നതാണ്.സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സേവനം സൗജന്യമായി നൽകുകയാണു ഇതിന്റെ ലക്ഷ്യം.എന്നാൽ സന്നദ്ധസേവനം ലഭ്യമാകാത്ത സ്റ്റേഷനുകളിൽ ചെറിയ ഫീസ് ഈടാക്കി ഐആർസിടിസിതന്നെ സൗകര്യമേർപ്പെടുത്തുന്നതാണ്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സമീപത്തു സന്നദ്ധസേവകരെത്തി അവരെ സുരക്ഷിതരായി കോച്ചുകളിലെത്തിക്കുന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്..ഇതിന്റെ ഭാഗമായി പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനാവശ്യമായ ചക്രക്കസേരകളും ബാറ്ററി വാഹനങ്ങളും മുൻകൂട്ടി സജ്ജീകരിക്കാൻ അധികൃതർ ഐആർസിടിസിക്കു നിർദേശം നൽകിയിട്ടുണ്ട്”.യാത്രി മിത്ര “പദ്ധതി ഈ വർഷം തന്നെ നടപ്പാക്കാനാണ്അധികൃതരുടെ തീരുമാനം.
Post Your Comments