ഇസ്ലാമാബാദ്● മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റും പട്ടാള ഭരണാധികാരിയുമായ പര്‍വേസ് മുഷാറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പാക്കിസ്ഥാന്‍ കോടതി ഉത്തരവിട്ടു. 2007ലെ റെഡ് മോസ്‌ക് റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.
1999 മുതല്‍ 2008 വരെയായിരുന്നു മുഷാറഫിന്റെ പട്ടാള ഭരണം. കഴിഞ്ഞ മാര്‍ച്ചില്‍ ചികിത്സയ്ക്കെന്ന പേരില്‍ മുഷാറഫ് പാകിസ്ഥാനില്‍ നിന്നും ദുബായിലേക്ക് കടന്നിരുന്നു.ജൂലൈയില്‍ മുഷറഫിനെതിരായ രാജ്യദ്രോഹക്കേസില്‍ സമാനമായ വിധി മറ്റൊരു കോടതി പുറപ്പെടുവിച്ചിരുന്നു.
2007 ല്‍ പാക്കിസ്ഥാന്‍ സേന നടത്തിയ റെഡ് മോസ്‌ക് റെയ്ഡില്‍ പരിഷ്‌ക്കരണവാദിയായ മതപണ്ഡിതന്‍ അബ്ദുല്‍ റാഷിദ് ഘാസി ഉള്‍പ്പടെ 100 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments