KeralaJobs & Vacancies

കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുകള്‍

കൊച്ചി●കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ ഡപ്യൂട്ടേഷന്‍/കരാര്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ സൂപ്രണ്ട്

(മെഡിക്കല്‍ ഓങ്കോളജി/റേഡിയോ തെറാപ്പി/സര്‍ജിക്കല്‍ ഓങ്കോളജി) ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം /തത്തുല്യ യോഗ്യത, അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ അദ്ധ്യാപന/ഗവേഷണ പരിചയവും.

അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ഓങ്കോളജി)- അസിസ്റ്റന്റ് പ്രൊഫസര്‍ (സര്‍ജിക്കല്‍ ഓങ്കോളജി)- അസിസ്റ്റന്റ് പ്രൊഫസര്‍ (പത്തോളജി)- അസിസ്റ്റന്റ് പ്രൊഫസര്‍ (റേഡിയോ തെറാപ്പി) എന്നീ തസ്തികകളില്‍ ഒഴിവുകളുടെ എണ്ണം ഒന്നു വീതം. പ്രായം 65 വയസു കവിയരുത്. ബയോമെഡിക്കല്‍ എഞ്ചിനീയര്‍-ആശുപത്രി ഉപകരണങ്ങള്‍ കൈകാര്യം ചെയ്തിട്ടുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഹെഡ് നേഴ്‌സ്- കാന്‍സര്‍ ചികിത്സാ മേഖലയില്‍ ഹെഡ് നേഴ്‌സ് ആയി ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

സ്റ്റാഫ് നഴ്‌സ് – കാന്‍സര്‍ ചികിത്സാ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന കീമോതെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാവണം.

ഫാര്‍മസിസ്റ്റ് – ഓങ്കോളജി ഫാര്‍മസി രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ലാബ് ടെക്‌നീഷ്യന്‍ -മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍- ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. നഴ്‌സിംഗ് അസിസ്റ്റന്റ്- മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഓഫീസ് അറ്റന്‍ഡന്റ്-ക്ലീനിംഗ് സ്റ്റാഫ്-ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
മേല്‍പ്പറഞ്ഞ തസ്തികള്‍ക്ക് പ്രായം 36 വയസ്.

സെക്യൂരിറ്റി സ്റ്റാഫ്- വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന.

പ്രായ പരിധി നിശ്ചയിക്കുന്നത് വിജ്ഞാപന തീയതി അടിസ്ഥാനമാക്കിയാണ്. ഈ പ്രായ പരിധി ഡപ്യൂട്ടേഷന്‍ നിയമനങ്ങള്‍ക്കു ബാധകമല്ല.

വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജനന തിയതി വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ലഭിക്കണം. അപേക്ഷിക്കേണ്ട വിലാസം സ്‌പെഷ്യല്‍ ഓഫീസര്‍, കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രം, എച്ച്.എം.ടി. റോഡ്, മെഡിക്കല്‍ കോളേജ് ക്യാമ്പസ്, എറണാകുളം 683503.

shortlink

Related Articles

Post Your Comments

Related Articles


Back to top button