കൊല്‍ക്കത്ത: ശാസ്ത്രലോകത്ത് അത്ഭൂതമായി കൊല്‍ക്കത്തയിലെ ജവാദ്‌പൂർ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ.ഊര്‍ജ മേഖലയിലെ വിപ്ലവകരമായ കണ്ടുപിടുത്തത്തിലൂടെയാണ് ഇവർ ശ്രദ്ധനേടിയിരിക്കുന്നത്.മീനിന്റെ ചെതുമ്പലില്‍ നിന്നും ഊര്‍ജം ഉണ്ടാക്കാം എന്ന പുത്തന്‍ കണ്ടുപിടുത്തവുമായാണ് ഇവര്‍ ലോക് ശ്രദ്ധേ നേടിയിരിക്കുന്നത്.ചെറിയ മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഹരിതോര്‍ജത്തിന് സാധിക്കും എന്നതാണ് പുതിയ കണ്ടെത്തൽ.
മീന്‍ പാചകം ചെയ്യുന്ന വേളയില്‍ ഒഴിവാക്കുന്ന വസ്തുവാണ് ചെതുമ്പല്‍. ഇതില്‍ അടങ്ങിയിട്ടുള്ള കൊളാജന്‍ ഫൈബേര്‍സ് ഇലക്ട്രിക് ചാര്‍ജ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍.മെക്കാനിക്കല്‍ സ്ട്രസിനോട് പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഇലക്ട്രിക് ചാര്‍ജ് ഉത്പാദിപ്പിക്കുന്നത്.ഈ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയാണ് ബയോ-ഇലക്ട്രിക് നാനോ ജനറേറ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്.മാര്‍ക്കറ്റില്‍ നിന്നും നേരിട്ട് ശേഖരിച്ച മീന്‍ ചെതുമ്പല്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് പരീക്ഷണം സാധ്യമാക്കിയതെന്ന് ഓര്‍ഗാനിക് നാനോ-ഫിസോഇലക്ട്രിക് ഡിവൈസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ദിപാൻകര്‍ മണ്ഡല്‍ പറയുകയുണ്ടായി.
Post Your Comments