NewsLife Style

അറിയാം ഫേസ് മാപ്പിംഗ്

മുഖം മനസിന്റെ കണ്ണാടിയാണെന്നാണ് പൊതുവെ പറയുന്നത്.എന്നാൽ മുഖം മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെ അല്ലെങ്കിൽ ആരോഗ്യത്തിന്റെ കൂടെ കണ്ണാടിയാണെന്ന് പറയാം. നമ്മുടെ ആരോഗ്യവും മുഖത്തു നോക്കിയാൽ അറിയാൻ കഴിയുന്നതാണ്.ഇതിനായി ഒരു ശാസ്ത്രശാഖ തന്നെയുണ്ട്. ഫേസ് മാപ്പിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആയുര്‍വേദപ്രകാരമുള്ള ഒരു രീതിയാണിത്.

മുഖത്തെ ഓരോ ഭാഗങ്ങളും ഓരോ അവയവങ്ങളെ , അവയുടെ ആരോഗ്യനിലവാരത്തെ സൂചിപ്പിയ്ക്കുന്നതാണ്. ഇതെക്കുറിച്ചും ഇവ തരുന്ന സൂചനകളെക്കുറിച്ചുമറിയാം.

കണ്ണു നോക്കി പല കാര്യങ്ങളും പറയാൻ കഴിയുന്നതാണ്.ചുവന്ന കണ്ണുകള്‍ ആഹാരരീതി ശരിയല്ലെന്നുള്ളതിന്റെ ലക്ഷണമാണ്. കൃഷ്ണമണിയ്ക്കു ചുറ്റും വലയമുണ്ടെങ്കിൽ ശരീരത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അംശം കൂടുതലാണെന്നു വേണം കരുതാൻ.കണ്ണിന് നിറവ്യത്യാസമോ  വെളുപ്പോ ആണെങ്കില്‍ ജോയന്റ് പ്രശ്നങ്ങളാണ് കാരണം.

നാക്കു വൃത്തിയാക്കിയിട്ടും നാക്കില്‍ ആവരണവും നാക്കിന് പരുപരുപ്പുമുണ്ടെങ്കില്‍ ലിവര്‍ പ്രവര്‍ത്തനം ശരിയല്ലെന്നര്‍ത്ഥം. നാക്കിലെ കറുപ്പും വെള്ളയും വലയങ്ങള്‍ ശരീരത്തിലെ ടോക്സിനുകളെയാണ് സൂചിപ്പിയ്ക്കുന്നത്.നെറ്റി നാഡിയും ദഹനേന്ദ്രിയവുമായാണ് ബന്ധപ്പെട്ടിരിയ്ക്കുന്നത് . നെറ്റിയിലെ ചര്‍മപ്രശ്നങ്ങള്‍ ദഹനേന്ദ്രിയം, ലിവര്‍ , ഗോള്‍ ബ്ലാഡര്‍ എന്നിവയുടെ കണ്‍തടങ്ങള്‍ക്കു താഴെയുള്ള വീര്‍പ്പ് കിഡ്നി നേരെ പ്രവര്‍ത്തിയ്ക്കാത്തിന്റെ ലക്ഷണമാണ്. പ്രവര്‍ത്തനം ശരിയല്ലെന്നതിന്റെ സൂചനയാണ്. സ്ട്രെസ് കാരണവും നെറ്റിയില്‍ പ്രശ്നങ്ങളുണ്ടാകാം.

ചുളിവുകള്‍ പ്രായാധിക്യം കാരണവും വരണ്ട ചര്‍മം കാരണവും മാത്രമല്ല, നിങ്ങളുടെ ദേഷ്യം പോലുള്ള വികാരങ്ങള്‍ കാരണവുമാകാം. വലതു പുരികത്തിനു സമീപമാണ് ചുളിവെങ്കില്‍ നിങ്ങളുടെ ദേഷ്യം, വികാരങ്ങള്‍ തുടങ്ങിയവ ലിവറിനെ ബാധിച്ചുവെന്നതിന്റെ സൂചനയാണ്.ഇടതുപുരികത്തിനു സമീപമാണ് ചുളിവെങ്കില്‍ നിങ്ങള്‍ അടക്കിപ്പിടിയ്ക്കുന്ന വികാരങ്ങള്‍, അതായത് ദേഷ്യം, ദുഖം തുടങ്ങിയവ സ്പ്ലീനിനെ ബാധിച്ചുവെന്നാണർത്ഥം.

താടി ഹോര്‍മോണുകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ആര്‍ത്തവസമയത്തു താടിയിലെ വരുന്ന മുഖക്കുരുവിനു പുറകിലെ കാരണമിതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ താടിയില്‍ ചര്‍മപ്രശ്നങ്ങളുണ്ടാകും.ചുണ്ട് ദഹനേന്ദ്രിയവുമായാണ് ബന്ധപ്പെട്ടിരിയ്ക്കുന്നത്.. വെളുത്ത ചുണ്ട് അനീമിയയുടെ ലക്ഷണമാണ്. നിറമുള്ള പാടുകള്‍ ചുണ്ടില്‍ പ്രത്യക്ഷപ്പെടുന്നത് വിരശല്യം സൂചിപ്പിയ്ക്കുന്നു.ചുണ്ടിൽ വെളുത്ത പാടാണെങ്കിൽ ദഹനരസങ്ങള്‍ കുറവെന്നും ദഹനേന്ദ്രിയം വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കുന്നില്ലെന്നും മനസിലാക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button