ന്യുയോര്‍ക്ക് : എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റില്‍. നിരോധിച്ച മരുന്നുകള്‍ യുഎസിലേക്കു കടത്താന്‍ ശ്രമിച്ചതിനാണ് എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റിലായത്. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. 300 കുപ്പി മരുന്നുകളാണ് ഇയാള്‍ യുഎസിലേക്കു കടത്താന്‍ ശ്രമിച്ചത്.
പ്രാദേശിക മാര്‍ക്കറ്റില്‍ 60 രൂപയ്ക്കു ലഭിക്കുന്ന മരുന്നാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദേശവിപണികളില്‍ ഈ മരുന്ന് നിരോധിച്ചിട്ടുള്ളതിനാല്‍ വന്‍ ആവശ്യക്കാരാണുള്ളത്. കസ്റ്റംസ് അധികൃതര്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മരുന്നു കടത്ത് കണ്ടെത്തിയത്. ഇയാളുടെ ബാഗിലാണ് ഫെന്സിഡെല് ന്യൂ കഫ് ലിങ്റ്റസ് എന്ന മരുന്ന് കടത്താന്‍ ശ്രമിച്ചത്. ലഹരിക്ക് അടിമകളായവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നായ കോഡെയ്ന്‍ ഫോസ്ഫേറ്റ് ഈ മരുന്നുകളില്‍ അടങ്ങിയിട്ടുള്ളതായി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Post Your Comments