Kerala

ഗണേശോത്സവം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുനീര്‍ മാപ്പ് പറഞ്ഞു

മലപ്പുറം● ശിവസേനയുടെ ഗണേശോത്സവം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീര്‍ മാപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശിവസേനയുടെ ണേശോത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ.എം.കെ.മുനീർ നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ അദ്ദേഹം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് രേഖാമൂലം മാപ്പ് എഴുതിക്കൊടുക്കുകയും തുടർന്ന് ആവർത്തിക്കുകയില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി സമസ്ത ഇ.കെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവാദങ്ങൾ അവസാനിപ്പിച്ച് പരസ്പരം സഹകരിക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭ്യര്‍ഥിച്ചതായും നാസര്‍ ഫൈസി വ്യക്തമാക്കി.

ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എം.കെ മുനീറിന്റെ നടപടി അപമാനമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചിരുന്നു. വിഷയത്തില്‍ ശിഹാബ് തങ്ങള്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതി തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനക്ക് മാന്യത നല്‍കാന്‍ മുനീര്‍ ശ്രമിച്ചവെന്ന വിമര്‍ശനവും സമസ്ത അടക്കമുള്ള വിവിധ മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് മുനീര്‍ മാപ്പ് പറഞ്ഞ് വിവാദത്തില്‍ നിന്ന് തടിയൂരിയത്.

shortlink

Post Your Comments


Back to top button