Gulf

സാംസംഗിന്റെ പുതിയ മോഡലിന് യു.എ.ഇ വിമാനങ്ങളിലും വിലക്ക്

അബുദാബി● ദക്ഷിണ കൊറിയന്‍ ടെക്നോളജി ഭീമന്മാരായ സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ ഫോണായ ഗ്യാലക്സി നോട്ട് 7 ന് യു.എ.ഇ വിമാനങ്ങളിലും വിലക്ക്. യു.എ.ഇയുടെ വ്യോമയാന അതോറിറ്റിയായ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) യാണ് ദേശീയ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്കുള്ളില്‍ സാംസംഗ് നോട്ട് 7 ന്റെ ഉപയോഗം വിലക്കിയത്. നോട്ട് 7 ന്റെ ബാറ്ററികള്‍ക്ക് തീപിടിക്കുന്നതായും പൊട്ടിത്തെറിക്കുന്നതായും വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് നടപടി.

ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ വിമാനത്തിനുള്ളില്‍ വച്ച് ഓണ്‍ ചെയ്യുകയോ ചാര്‍ജ്ജ് ചെയ്യുകയോ ചെയ്യരുതെന്ന് ജി.സി.എ.എ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. യാത്രകക്ര്‍ ചെക്ക്ഡ് ബാഗേജില്‍ ഈ ഫോണുകള്‍ വയ്ക്കരുതെന്നും ജി.സി.എ.എ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മൊഹമ്മദ്‌ അലി സുവൈദി സയ്ദ് പ്രസ്താവനയില്‍ പറഞ്ഞു.

യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനികളില്‍ ഒന്നായ എമിറേറ്റ്സ് എയര്‍ലൈന്‍സും യാത്രക്കാര്‍ക്ക് ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാംസംഗ് ഗ്യാല്ക്സി നോട്ട് 7 ബാറ്ററി തീപിടിച്ചതും പൊട്ടിത്തെറിച്ചതുമായി ലോകത്താകമാനമായി 35 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വ്യോമയാന അതോറിറ്റിയായ ഡി.ജി.സി.എയും ഗ്യാല്ക്സി നോട്ട് 7 ന്റെ ഉപയോഗം വിമാനങ്ങളില്‍ നിരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button