ഇന്ത്യ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റാഫേൽ പോർ വിമാനങ്ങൾ അതീവ പ്രഹരശേഷിയുള്ള മെറ്റോർ മിസൈലുകൾ വഹിക്കുന്നതാകും എന്ന് റിപ്പോർട്ട്.കൊള്ളിമീൻ കണക്കെ ശത്രുപാളയത്തിൽ പാഞ്ഞെത്തി ലക്ഷ്യം പൂർത്തീകരിക്കാൻ ശേഷിയുള്ളതാണു മെറ്റോർ മിസൈലുകൾ.റഡാർ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നാണ്.
60,000 കോടി രൂപയ്ക്കാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ റാഫേൽ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത്. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗത്തിലും 3700 കിലോമീറ്റർ ഉയരത്തിലും സഞ്ചരിക്കാൻ കഴിയുന്ന ഇതിലേക്കു മെറ്റോർ മിസൈൽ കൂടിയെത്തുന്നതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച എയർ ഫൈറ്റർ ശേഷിയിലേക്ക് ഇന്ത്യയും എത്തും.യൂറോപ്പിലെ മിസൈൽ നിർമാതാക്കളായ എംബിഡിഎ ആണു മെറ്റോറിന്റെ സൃഷ്ടാക്കൾ. 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോറിനു കഴിയും.റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റാണ് ഇതിന്റെ പ്രധാന സവിശേഷത.
മറ്റ് എയർ ടു എയർ മിസൈലുകളിലേതു പോലെ ഒരു ഖര ഇന്ധന ബൂസ്റ്റർ മെറ്റോറിനുമുണ്ട്.ഇത് മെറ്റോറിന്റെ കുതിപ്പ് ത്വരിതപ്പെടുത്തും. കതിച്ചു പായുന്നതിനിടെ മെറ്റോറിന്റെ എൻജിനിലേക്കു ശക്തമായ ഓക്സിജൻ പ്രവാഹമുണ്ടാവുകയും ഇത് വേഗത വർധിപ്പിക്കുകായും ചെയ്യും.അമേരിക്കയുടെ AIM-120D മിസൈലിന്റെ വേഗതയിലേക്ക് (മാക് 4) മെറ്റോറിനെ കൊണ്ടെത്തിക്കാന്‍ ശേഷിയുള്ളതാണ് ഈസാങ്കേതികത.36 റാഫേൽ യുദ്ധവിമാനങ്ങളാണു ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. ഇതു സംബന്ധിച്ച ഉടമ്പടിയിൽ ഇരു രാജ്യങ്ങളും വൈകാതെ ഒപ്പുവയ്ക്കുമെന്നാണു റിപ്പോർട്ട്.
Post Your Comments