Kerala

ഓണത്തിന് മലയാളികള്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റേയും പാലിന്റെയും കണക്ക് പുറത്ത് 

തിരുവനന്തപുരം● ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 409.55 കോടി രൂപയുടെ മദ്യവും 27,67,817 ലിറ്റര്‍ പാലും. ബീവറേജസ് പുറത്തു വിട്ട കഴിഞ്ഞ എട്ടുദിവസത്തെ കണക്കുപ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധനയാണ് മദ്യവില്‍പനയില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഈ കാലയളവില്‍ 353.08 കോടി രൂപയുടെ മദ്യമായിരുന്നു വിട്ടത്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഉത്രാടം വരെ 532.34 കോടിയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിട്ടുപിയത്. ഉത്രാടദിനത്തില്‍ മദ്യവില്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ഉത്രാടത്തിന് 59 കോടിരൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ 58.01 കോടിയായി കുറഞ്ഞു. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ചാലക്കുടിയെ കടത്തിവെട്ടി ഇത്തവണ ഇരിങ്ങാലക്കുട ഒന്നാംസ്ഥാനത്തെത്തി. 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഉത്രാടത്തിന് മാത്രം ഇരിങ്ങാലക്കുടക്കാര്‍ കുടിച്ചത്. ചാലക്കുടിയില്‍ 40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

പാല്‍ വില്‍പനയിലും വര്‍ധനവുണ്ടായി. ഉത്രാടദിനത്തില്‍ മാത്രം 27,67,817 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് 26,33,736 ലിറ്ററായിരുന്നു. 5.09 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്. 12.5 ലക്ഷം ലിറ്റര്‍ ആണ് മില്‍മയുടെ ദിവസേനയുള്ള ശരാശരി വില്‍പ്പന.

shortlink

Post Your Comments


Back to top button