ദില്ലി : അന്താരാഷ്ട്ര സംഘത്തിന് കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി തേടിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കമ്മീഷണറുടെ അപേക്ഷ ഇന്ത്യ തള്ളി.പാക് അധീന കശ്മീരുമായി ഇന്ത്യന്‍ അധീന കശ്മീരിനെ താരതമ്യം ചെയ്തത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടാണ് ഇന്ത്യയുടെ ഈ നടപടി.യുഎന്‍ സഭയില്‍ സംസാരിക്കവേയാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ കശ്മീരിനെക്കുറിച്ച് പ്രസ്താവന ഉന്നയിച്ചത്.കശ്മീരിലെ ജനതക്കെതിരെ ഇന്ത്യന്‍ ഭരണകൂടം അമിതമായി ബലം പ്രയോഗിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നാണ് ഹുസൈന്‍ പറഞ്ഞത്.
സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു അന്താരാഷ്ട്ര സംഘത്തിന് കശ്മീരിലേക്ക് തുറന്ന സന്ദര്‍ശന സ്വാതന്ത്ര്യം വേണമെന്നും സെയ്ദ് അഭിപ്രായപ്പെട്ടു..പാക് അധീന കശ്മീര്‍ അതിര്‍ത്തിയിലേക്ക് ക്ഷണിച്ചുകൊണ്ട് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കത്ത് ലഭിച്ചതായും അദ്ദേഹം പറയുകയുണ്ടായി.എന്നാല്‍ യുഎന്‍ മനുഷ്യാവകാശ കമീഷണറുടെ പ്രസ്താവനകളോട് ഇന്ത്യഅതി ശക്തമായാണ് പ്രതികരിച്ചത്. തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിൻ നേതാവ് കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ പുതിയ സംഘര്‍ഷങ്ങളുണ്ടായതെന്നും പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും അതിനെ സഹായിച്ചിട്ടുണ്ടെന്നും തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി തുടരുന്നതെന്നും ഇന്ത്യ പ്രതികരിക്കുകയുണ്ടായി.
Post Your Comments