Uncategorized

റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ലയിക്കുന്നു

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ എയര്‍സെലും ലയിക്കുന്നു. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ടെലികോം മേഖലയില്‍ ചലനങ്ങളുണ്ടാക്കാവുന്ന ലയനവിവരം പുറത്തുവിട്ടത്.

65,000 കോടി ആസ്തി കണക്കാക്കപ്പെടുന്ന പുതിയ കമ്പനിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതം പങ്കാളിത്തമുണ്ടാകും. ഡയറക്ടര്‍ ബോര്‍ഡിലും രണ്ട് ഗ്രൂപ്പുകള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും ഉണ്ടാകുക. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരു കമ്പനി ഉടമകളും തമ്മില്‍ ലയനചര്‍ച്ച നടന്നുവരുകയായിരുന്നു.ലയനത്തോടെ ആര്‍കോമിന്റെ കടം 20,000 കോടിയായി കുറയും.

എയര്‍സെലിന്റെ നഷ് ടം 4000 കോടിയായും ചുരുങ്ങും.നിലവില്‍ രാജ്യത്തെ ടെലികോം കമ്ബനികളില്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും. ഇവര്‍ കൈകോര്‍ക്കുന്നതോടെ മൂന്നാമത്തെ കമ്പനിയായി ഇത് മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button